ന്യൂഡൽഹി|
VISHNU N L|
Last Modified തിങ്കള്‍, 13 ജൂലൈ 2015 (15:51 IST)
ചൈനയുടെ കടുത്ത എതിര്‍പ്പ് മറികടന്ന് ഇന്ത്യയും അമേരിക്കയും സംയുക്തമായി നടത്തുന്ന മലബാര്‍ നാവികാഭ്യാസത്തില്‍ ജപ്പാനേയും ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ബംഗാൾ ഉൾക്കടലിലാണ് മലബാര്‍ നാവികാഭ്യാസം നടത്തുന്നത്. നരേന്ദ്രമോഡി അധികാരമേറ്റ ശേഷം ജപ്പാനുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
2007 ൽ ബംഗാൾ ഉൾക്കടലിൽ
അമേരിക്ക , ജപ്പാൻ , ആസ്ട്രേലിയ, സിംഗപ്പൂർ എന്നീ രാജ്യങ്ങളുമായി ചേർന്ന് നടത്തിയ നാവികസേനാഭ്യാസത്തെ തുടർന്ന്
ചൈന പ്രതിഷേധം അറിയിച്ചിരുന്നു . പിന്നീട് വടക്കു പടിഞ്ഞാറൻ പസഫികിൽ നടന്ന അഭ്യാസത്തിൽ 2009 ലും , 2014 ലും മാത്രമാണ് ജപ്പാനെ ഉൾപെടുത്തിയത്. ഈസ്ഥിതിക്കാണ് മാറ്റം വരുത്തുന്നത്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ജപ്പാന്റെ സാന്നിധ്യത്തിന്റെ ചൈന എപ്പോളും എതിര്‍ത്തിട്ടുണ്ട്. എന്നാല്‍ ഈ എതിര്‍പ്പ് കണക്കാക്കേണ്ടതില്ല എന്നാണ് ഇന്ത്യയുടെ ഇപ്പോഴത്തെ തീരുമാനം. പത്തൊൻപതാം മലബാർ നാവികസേനാഭ്യാസമാണ്
വരുന്ന ഒക്ടോബറിൽ ബംഗാൾ ഉൾക്കടലിൽ നടക്കുക. എന്നാല്‍ പുതിയ തീരുമാനത്തൊട് ചൈന പ്രതികരിച്ചിട്ടില്ല. നേരത്തെ ഇന്ത്യന്‍ മഹാസമുദ്രം ഇന്ത്യയുടെ സ്വത്തല്ല എന്ന് പറഞ്ഞ് ചൈഅന്‍ പ്രകോപനം നടത്തിയിരുന്നു.