പത്തനംതിട്ട ജില്ലയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 27 പേര്‍ക്ക്; ആകെ രോഗബാധിതര്‍ 225 പേര്‍

ശ്രീനു എസ്| Last Updated: ബുധന്‍, 24 ജൂണ്‍ 2020 (12:02 IST)
ജില്ലയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 27 പേര്‍ക്ക്. ജില്ലയില്‍ ഇതുവരെ ആകെ 225 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇന്നലെ ജില്ലയില്‍ ഒരാള്‍ രോഗമുക്തനായി. ആകെ രോഗമുക്തരായവരുടെ എണ്ണം 76 ആണ്. നിലവില്‍ പത്തനംതിട്ട ജില്ലയില്‍ 148 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 145 പേര്‍ ജില്ലയിലും, മൂന്നു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതു കൂടാതെ കോട്ടയം ജില്ലയില്‍ നിന്നുളള ഒരു രോഗി പത്തനംതിട്ടയില്‍ ചികിത്സയില്‍ ഉണ്ട്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 73 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 11 പേരും, റാന്നി മേനാംതോട്ടം
സിഎഫ്എല്‍ടിസിയില്‍ 73 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ നാലു പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 161 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ചൊവ്വാഴ്ച പുതിയതായി 30 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 545 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3234 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 1779 പേരും നിലവില്‍ നിരീക്ഷണത്തിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :