അനുബന്ധ വാര്‍ത്തകള്‍
- ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് അനിവാര്യമെന്ന് പൊലീസ്; ബിഷപ്പിന്റെ മൊഴി കള്ളം, മൂന്ന് മൊഴികൾ നിർണ്ണായകം
- ബിഷപ്പ് കന്യാസ്ത്രീയെ പീഡനത്തിനിരാക്കിയ കേസിന്റെ അന്വേഷനത്തിൽ ഹൈക്കോടതിക്ക് സംതൃപ്തി; അറസ്റ്റ് ആവശ്യപ്പെടുന്നവർ അൽപം ക്ഷമ കാണിക്കണമെന്ന് ചിഫ് ജെസ്റ്റിസ്
- ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് അയയ്ക്കുമെന്ന് ഡിവൈഎസ്പി
- ജലന്ധർ പീഡനം; പരാതിക്കാരി ഉള്‍പ്പെടെയുള്ള ആറ് കന്യാസ്ത്രീകളെ സഭയില്‍ നിന്ന് പുറത്താക്കാന്‍ നീക്കം
- ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ന് സെക്രട്ടറിയേറ്റിന് മുമ്പിലും സമരം
പീഡന ആരോപണം; അമേരിക്കൻ ബിഷപ്പ് രാജിവെച്ചു
പീഡന ആരോപണം; അമേരിക്കൻ ബിഷപ്പ് രാജിവെച്ചു
ലൈംഗിക പീഡന ആരോപണം നേരിടുന്ന അമേരിക്കന്‍ ബിഷപ്പ് രാജിവെച്ചു. വെസ്റ്റ് വെര്‍ജീനിയ കത്തോലിക്ക രൂപതാ ബിഷപ്പ് മൈക്കല്‍ ബ്രാന്‍ഡ്‌സ്ഫീല്‍ഡിന്റെ രാജി സ്വീകരിച്ചതായി പോപ്പ് ഫ്രാൻസിസ് വ്യക്തമാക്കി.
പീഡന ആരോപണം ചർച്ചചെയ്യാൻ അമേരിക്കയിൽ നിന്ന് നാല് പ്രതിനിധികളെ മാർപാപ്പ വിളിച്ചുവരുത്തിയതിന് പിന്നാലെയാണ് ബിഷപ്പിന്റെ രാജി. ആരോപണത്തില്‍ അന്വേഷണം നടത്തുന്നതിന് ബാള്‍ട്ടിമോര്‍ ബിഷപ്പ് വില്യം ലോറിയെ നിയോഗിച്ചതായി പോപ്പ് അറിയിച്ചു.
പ്രായപൂര്‍ത്തിയാകാത്ത ആളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതായി ബിഷപ്പ് ബ്രാന്‍ഡ്‌സ്ഫീല്‍ഡിനെതിരെ 2012ലും ആരോപണം ഉയര്‍ന്നിരുന്നു. എന്നാൽ ആ ആരോപണംബിഷപ്പ് നിരസിച്ചിരുന്നു. മൈക്കല്‍ ബ്രാന്‍ഡ്‌സ്ഫീല്‍ഡിനെതിരായി 2007ല്‍ ഉയര്‍ന്ന ലൈംഗികാരോപണത്തിലാണ് ഇപ്പോൾ നടപടി.