വിവാഹമോചനത്തില്‍ തന്റെ കിഡ്‌നി തിരിച്ചു ചോദിച്ച് ഡോക്ടറായ ഭര്‍ത്താവ്

news
സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 23 ഫെബ്രുവരി 2024 (09:09 IST)
news
വിവാഹമോചനത്തില്‍ തന്റെ കിഡ്‌നി തിരിച്ചു ചോദിച്ച് ഡോക്ടറായ ഭര്‍ത്താവ്. ന്യൂയോര്‍ക്കിലാണ് സംഭവം. ഡോക്ടര്‍ റിച്ചാര്‍ഡ് ബാറ്റിസ്റ്റയും ഭാര്യ ഡോണല്‍ ബാറ്റിസ്റ്റയുമാണ് സംഭവത്തിലെ കഥാപാത്രങ്ങള്‍. 1990ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. 2001ല്‍ ഭാര്യയ്ക്ക് റിച്ചാര്‍ഡ് ബാറ്റിസ്റ്റാര്‍ തന്റെ ഒരു കിഡ്‌നി നല്‍കുകയായിരുന്നു. എന്നാല്‍ വിവാഹമോചനം സംഭവിച്ചതോടെ വിചിത്രമായ ആവശ്യം ഉന്നയിച്ചിരിക്കുകയാണ് റിച്ചാര്‍ഡ്. ഒന്നുകില്‍ തന്റെ കിഡ്‌നി തിരിച്ചു തരണമെന്നും അല്ലെങ്കില്‍ 12 കോടി രൂപ നഷ്ടപരിഹാരമായി തരണമെന്നുമാണ് ആവശ്യം.

മൂന്നു കുട്ടികളെയും ഭാര്യ കാണാന്‍ അനുവദിക്കുന്നില്ലെന്നും അതുകൊണ്ട് മറ്റു വഴികള്‍ ഒന്നുമില്ലാതെയാണ് കിഡ്‌നി തിരിച്ചു ചോദിച്ചതെന്ന് റിച്ചാര്‍ഡ് കോടതിയില്‍ പറഞ്ഞു. ഭാര്യയുടെ ആരോഗ്യം നന്നായിരിക്കണമെന്നും വിവാഹജീവിതം നല്ല രീതിയില്‍ പോകണമെന്നും ആഗ്രഹിച്ചാണ് കിഡ്‌നി ദാനം നല്‍കിയതെന്നും അയാള്‍ കോടതിയില്‍ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :