അമേരിക്കയിലെ ലെവിസ്റ്റണ്‍ വെടിവെപ്പില്‍ കൊലയാളി എന്ന് സംശയിക്കുന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 28 ഒക്‌ടോബര്‍ 2023 (10:30 IST)
അമേരിക്കയിലെ ലെവിസ്റ്റണ്‍ വെടിവെപ്പില്‍ കൊലയാളി എന്ന് സംശയിക്കുന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തി. റോബര്‍ട്ട് കാര്‍ഡ് എന്നയാളാണ് മരിച്ചത്. ലെവിന്‍ സ്റ്റേണില്‍ നിന്ന് എട്ട് മെയില്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളെ വെടിയേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇയാളുടെ വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

കാരണമെന്താണെന്നുള്ള വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. ഒക്ടോബര്‍ 16നാണ് പ്രതി 18 പേരെ വെടിവെച്ചു കൊന്നത്. മൂന്നിടത്താണ് ഈയാള്‍ വെടിവെപ്പ് നടത്തിയത്. ഇയാള്‍ വിരമിച്ച സൈനികനാണ്. ഇയാള്‍ക്ക് മാനസികാസ്വസ്ഥത ഉണ്ടായിരുന്നുവെന്നും വിവരമുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :