അനുബന്ധ വാര്‍ത്തകള്‍
- അമേരിക്കയില്‍ കണ്ടെത്തിയ കൊവിഡ് കേസുകളില്‍ 44 ശതമാനത്തിലധികവും ജെഎന്‍.1 വകഭേദം മൂലം
- അമേരിക്കയില്‍ വീടില്ലാത്തവരുടെ എണ്ണം ഈ വര്‍ഷം റെക്കോഡിലെത്തി
- ജീവനക്കാരെ ഭീഷണിപ്പെടുത്തി വിമാനം തിരിച്ചിറക്കി: യാത്രക്കാരിക്ക് 33 ലക്ഷം രൂപ പിഴ
- അമേരിക്കയിലെ ലെവിസ്റ്റണ് വെടിവെപ്പില്‍ കൊലയാളി എന്ന് സംശയിക്കുന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തി
- കാലിഫോര്‍ണിയയില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി കോണ്ടം വിതരണം ചെയ്യണമെന്ന ആവശ്യം ഗവര്‍ണര്‍ തള്ളി
നൈട്രജന്‍ നല്‍കിയുള്ള വധശിക്ഷയ്ക്ക് അമേരിക്കയില്‍ അനുമതി
നൈട്രജന്‍ നല്‍കിയുള്ള വധശിക്ഷയ്ക്ക് അമേരിക്കയില്‍ അനുമതി. അലബാമ സംസ്ഥാനത്തിനാണ് യുഎസ് ഫെഡറല്‍ കോടതി അനുമതി നല്‍കിയത്. ഈ മാസം 25ന് യൂജിന്‍ സ്മിത്ത് എന്നയാള്‍ക്ക് ഇത്തരത്തില്‍ വധശിക്ഷ നടപ്പാക്കും. അതേസമയം നൈട്രജന്‍ നല്‍കി വധിക്കരുതെന്ന സ്മിത്തിന്റെ അഭ്യര്‍ത്ഥന കോടതി തള്ളി. ഈ മാര്‍ഗ്ഗം ക്രൂരമാണെന്ന് ആരോപിച്ച് മനുഷ്യാവകാശ സംഘടനകളും രംഗത്ത് എത്തിയിട്ടുണ്ട്.
അമേരിക്കയില്‍ ആദ്യമായാണ് നൈട്രജനിലൂടെ വധശിക്ഷ നടപ്പാക്കുന്നത്. പ്രത്യേക മാസ്‌കിലൂടെ നൈട്രജന്‍ ശ്വസിപ്പിച്ച് ശരീരത്തിലെ ഓക്്‌സിജന്‍ നഷ്ടമാക്കി മരണത്തിന് കീഴടക്കുകയാണ് ചെയ്യുന്നത്. കൊലക്കേസ് പ്രതിയാണ് സ്മിത്ത്.