സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 16 ഡിസംബര്‍ 2023 (14:16 IST)
അമേരിക്കയില്‍ വീടില്ലാത്തവരുടെ എണ്ണം ഈ വര്‍ഷം റെക്കോഡിലെത്തി. ഗവര്‍മെന്റ് വെള്ളിയാഴ്ച പുറത്തുവിട്ട കണക്കിലാണ് ഇത് പറയുന്നത്. യുഎസ് ഡിപാര്‍ട്‌മെന്റ് ഓഫ് ഹൗസിങ് ആന്റ് അര്‍ബന്‍ ഡെവലപ്‌മെന്റിന്റെ കണക്ക് പ്രകാരം ജനുവരിയില്‍ 653100 പേര്‍ക്കാണ് വീടില്ലാതിരുന്നത്. ഒരുവര്‍ഷം മുന്‍പുള്ള കണക്കില്‍ നിന്ന് 70650 പേരുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് 12ശതമാനം വര്‍ധനവാണ്.
2007മുതലാണ് ഇത്തരത്തില്‍ കണക്കെടുത്ത് തുടങ്ങിയത്. ഇതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇപ്പോഴുള്ളത്. അമേരിക്കന്‍ ജനസംഖ്യയില്‍ 13 ശതമാനവും ആഫ്രിക്കന്‍ അമേരിക്കന്‍സാണ്. ഇവരില്‍ 37ശതമാനവും വീടില്ലാത്ത അവസ്ഥ അനുഭവിക്കുന്നവരാണ്.