1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. america, indian, death

അമേരിക്കയില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റ് മരിച്ചു

അമേരിക്ക
ഹൈദരാബാദ് സ്വദേശി യുവാവ് അമേരിക്കയിലെ ഫ്ലോറിഡയില്‍ വെടിയേറ്റ് മരിച്ചു. എം എസ് പഠനത്തിനായി യു എസ്സിലെത്തിയ സായ് കിരണ്‍ (23) ആണ് മരിച്ചത്. കവര്‍ച്ചാശ്രമം നടത്തിയവരാണ് യുവാവിനുനേരെ വെടിവച്ചതെന്ന് കരുതുന്നു.

മൊബൈല്‍ ഫോണ്‍ ചോദിച്ച അജ്ഞാത യുവാക്കള്‍ക്ക് ഫോണ്‍ നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു വെടിവെപ്പ്. അക്രമികള്‍ സായ് കിരണിന് നേരെ നാലുതവണ വെടിവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍.