എയര്‍ ഏഷ്യ; ഏഴ്‌ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

ജക്കാര്‍ത്ത| vishnu| Last Modified വെള്ളി, 2 ജനുവരി 2015 (16:33 IST)
സിംഗപ്പൂരിലേക്കുള്ള യാ‍ത്രക്കിടെ കടലില്‍ തകര്‍ന്നു വീണ എയര്‍ ഏഷ്യ വിമാനത്തിലെ ഏഴ്‌ യാത്രക്കാരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. വിമാന ജീവനക്കാരും യാത്രക്കാരും ഉള്‍പ്പെടെ 150 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്‌. വിമാനത്തില്‍ ഉണ്ടായിരുന്ന ആരും രക്ഷപെട്ടിട്ടുണ്ടാകില്ലെന്നാണ്‌ നിഗമനം.

ഞായറാഴ്‌ച ഇന്തോനോഷ്യയിലെ സുരബായയില്‍ നിന്ന്‌ പുറപ്പെട്ട വിമാനം മിനിറ്റുകള്‍ക്കകം ജാവ കടലിടുക്കില്‍ തകര്‍ന്നു വീഴുകയായിരുന്നു. വിമാനം കടലില്‍ ലാന്‍ഡ്‌ ചെയ്‌തതിനെ തുടര്‍ന്ന്‌ മുങ്ങിത്താഴുകയായിരുന്നു എന്നാണ്‌ നിഗമനം. കണ്ടെടുത്ത മൃതദേഹങ്ങള്‍ യുഎസ്‌എസ്‌ സാംപ്‌സണ്‍ ഹെലികോപ്‌റ്ററില്‍ തീരത്ത്‌ എത്തിച്ചു.

അതേ സമയം വിമാനത്തിന്റെ ബ്ലാക്ക്‌ ബോക്‌സും മറ്റ്‌ സുപ്രധാന ഭാഗങ്ങളും ഇതുവരെ കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. കോക്ക്‌പിറ്റ്‌ വോയിസ്‌ റെക്കോര്‍ഡര്‍ ഉള്‍പ്പെടെയുള്ളവ കണ്ടെത്തിയാല്‍ അപകടത്തിലേക്ക്‌ നയിച്ചതിന്റെ കാരണം വ്യക്‌തമാകും. എന്നാല്‍ വിമാനാവശിഷ്ടങ്ങള്‍
80 അടി മുതല്‍ 100 അടി വരെ താഴ്‌ചയിലായിരിക്കുമെന്നാണ് ഇപ്പോള്‍ കണക്കുകൂട്ടിയിരിക്കുന്നത്. മൃതദേഹങ്ങള്‍ കണ്ടെടുത്ത സ്ഥലത്ത് കടലിന് ആഴം ഇത്രയും വരുമെന്നതിനാലാണീ നിഗമനം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :