ജാവ കടലില്‍ മൃതദേഹങ്ങള്‍, എയര്‍ ഏഷ്യ കടലില്‍ വീണെന്ന് സ്ഥിരീകരണം

ജക്കാര്‍ത്ത| VISHNU.NL| Last Modified ചൊവ്വ, 30 ഡിസം‌ബര്‍ 2014 (16:12 IST)
കാണാതായ എയര്‍ ഏഷ്യന്‍ വിമാനത്തേക്കുറിച്ചുള്‍ല അന്വേഷണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. ജാവാ കടലില്‍ നിന്ന് 40 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ടുകള്‍പുറത്തുവന്നു.
ഇന്ന് രാവിലെ നടത്തിയ തിരച്ചിലില്‍ ഇതേ സ്ഥലത്ത് വിമാനത്തിന്റേത് പൊലെയുള്ള വസ്തുക്കള്‍ ഒഴുകി നടക്കുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കടലില്‍ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നത് ശ്രദ്ദയില്‍ പെട്ടത്.

ഇതേ തുടര്‍ന്ന് തെരച്ചില്‍ വ്യാപിപ്പിച്ചപ്പോള്‍ ബോര്‍ണിയോ ദ്വീപിന് സമീപത്തു നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ വിമാനം കടലില്‍ തകര്‍ന്നുവീണതു തന്നെയാണെന്ന് ഉറപ്പായി. ഇന്‍ഡൊനീഷ്യയ്‌ക്കൊപ്പം മലേഷ്യ, ഓസ്‌ട്രേലിയ, സിംഗപ്പുര്‍ എന്നീ രാജ്യങ്ങളും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. ജാവാ കടലില്‍ ബാങ്ക, ബെലിടങ് ദ്വീപുകള്‍ക്കിടയ്ക്കുള്ള സ്ഥലത്താണ് ഇപ്പോള്‍തിരച്ചില്‍ നടത്തുന്നത്. ഇവിടെ കടലിന് 40-50 മീറ്റര്‍ ആഴമുണ്ട്. സുമാത്ര-കാലിമന്തന്‍ മേഖലയിലേക്കുകൂടി തിരച്ചില്‍ വ്യാപിപ്പിക്കാനാണ് സംഘത്തിനെ തീരുമാനം.

ഇന്‍ഡൊനീഷ്യയിലെ സുരബയയില്‍നിന്ന് സിംഗപ്പുരിലേക്കുള്ള യാത്രയ്ക്കിടെ 162 പേരുമായി കാണാതായ എയര്‍ഏഷ്യ എയര്‍ബസ് 'എ 320-200' വിമാനത്തിനായി മൂന്നാംദിവസവും തിരച്ചില്‍ തുടരുകയാണ്. മുപ്പതോളം കപ്പലുകളും പതിനഞ്ചോളം വിമാനങ്ങളും ബോട്ടുകളുമാണ് തിരച്ചിലില്‍ പ്രധാനമായും പങ്കെടുക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :