സ്ത്രീകള്‍ക്കടുത്ത് ഇരിക്കാന്‍ വയ്യ, ജൂതന്മാര്‍ വിമാനം വൈകിച്ചു

ന്യൂയോര്‍ക്ക്‌| vishnu| Last Modified ബുധന്‍, 31 ഡിസം‌ബര്‍ 2014 (14:55 IST)
അടുത്ത സീറ്റില്‍ സ്ത്രീകളിരിക്കുന്നതുകൊണ്ട് യാത്ര ചെയ്യാന്‍ സാധിക്കില്ലെന്ന് ശഠിച്ച ജൂതന്മാര്‍ കാരണം വിമാനം വൈകി. കടുത്ത യാഥാസ്‌ഥിക ജൂതവിഭാഗമായ ഹരേദികളാണ് വിമാനം വൈകിപ്പിച്ചത്. ന്യൂയോര്‍ക്കില്‍ നിന്ന്‌ ടെല്‍ അവീവിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിലേക്ക്‌ പോവുകയായിരുന്ന വിമാനമാണ് ഇവരുടെ കടും‌പിടുത്തം മൂലം വൈകിയത്.

ഭാര്യയെയോ രക്‌തബന്ധമുളള സ്‌ത്രീകളെയോ മാത്രമേ ഹരേദികള്‍ സ്‌പര്‍ശിക്കുകയുളളൂ. എന്നാല്‍ ഇവര്‍ക്ക് അനുവദിച്ച സീറ്റുകള്‍ക്ക് ഇരുവശവും സ്‌ത്രീകള്‍ക്ക്‌ സീറ്റ്‌ അനുവദിച്ചതാണ്‌ പ്രശ്‌നമായത്‌. അവസാനം പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി മിക്ക സ്‌ത്രീകളും സൗകര്യപ്രദമായ മറ്റിടങ്ങളിലേക്ക്‌ മാറി. എന്നാല്‍ മറ്റു രണ്ടുപേര്‍ സീറ്റ് മാറാന്‍ വിസമ്മതിച്ചതോടെ പ്രശ്നം വീണ്ടും കീറാമുട്ടിയായി.

അവസാനം ണ്ട്‌ യുഎസുകാര്‍ സീറ്റൊഴിഞ്ഞുകൊടുത്തതിനെ തുടര്‍ന്നാണ്‌ പ്രശ്‌നപരിഹാരമായത്‌. ഹരേദികളുടെ ഇത്തരം കടുത്ത യാഥാസ്ഥികത മുമ്പും വിമാനങ്ങള്‍ വൈകിപ്പിച്ചിട്ടുണ്ട്. പലപ്പോഴും മറ്റു സീറ്റുകളിലേക്ക് മാറിയിരിക്കാന്‍ ഇവര്‍ സ്ത്രീകളായ യാത്രക്കാര്‍ക്ക് പണം വരെ നല്‍കാറുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :