മനില|
jibin|
Last Modified ചൊവ്വ, 30 ഡിസംബര്‍ 2014 (20:13 IST)
153 യാത്രക്കാരുമായി സഞ്ചരിച്ച എയര്‍ ഏഷ്യ വിമാനം അപകടത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു. ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍നിന്ന് അവിടുത്തെ കലിബോ നഗരത്തിലേക്കുപോയ വിമാനം റണ്‍വെയില്‍നിന്ന് തെന്നിമാറുകയായിരുന്നു. പൈലറ്റിന്റെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് വിമാനം അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് 5.43 ഓടെ റണ്‍വെയില്‍നിന്ന് മുന്നോട്ട് പോയ സഡ് 2272 വിമാനം ഉടന്‍ തന്നെ റണ്‍വെയില്‍നിന്ന് തെന്നിമാറുകയായിരുന്നു. ഉടന്‍ തന്നെ എമര്‍ജന്‍സി വാതിലിലൂടെയാണ് യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. യാത്രക്കാരില്‍ ആര്‍ക്കും പരിക്കില്ലെന്ന് എയര്‍ ഏഷ്യാ വൃത്തങ്ങള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. സംഭവത്തെത്തുടര്‍ന്ന് കലിബോ വിമാനത്താവളം താത്കാലികമായി അടച്ചു.
ഫിലിപ്പീന്‍സ്, മലേഷ്യ, തായ്‌ലന്‍ഡ് എന്നീരാജ്യങ്ങളില്‍ ദിവസങ്ങളായി കാറ്റും മഴയും തുടരുകയാണ്. മോശം കാലാവസ്ഥമൂലമാണോ വിമാനം റണ്‍വെയില്‍നിന്ന് തെന്നിമാറിയതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.