അനുബന്ധ വാര്‍ത്തകള്‍
- അഹമ്മദാബാദ് വിമാന അപകടം; ഇന്‍ഷുറന്‍സ് ക്ലെയിം 4900 കോടി കടക്കും
- ഇറാനിൽ നിന്നും 110 വിദ്യാർഥികളെ അർമേനിയയിൽ എത്തിച്ചു, ആദ്യ ബാച്ച് നാളെ ഡൽഹിയിലേക്ക്, ഒഴിപ്പിക്കൻ നടപടികൾ തുടരുന്നു
- ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ
- Israel - Iran Conflict: അനാവശ്യമായി സഞ്ചരിക്കരുത്, ഇസ്രായേലിലുള്ള ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി
- അഹമ്മദാബാദ് വിമാന ദുരന്തം: മൂന്നു മാസത്തിനാകം അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുമെന്ന് വ്യോമയാന മന്ത്രി
അഹമ്മദാബാദ് വിമാനാപകടം 190 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു; 123 പേരും ഇന്ത്യക്കാര്‍
കൂടാതെ 27 യുകെ പൗരന്മാരും 7 പോര്‍ച്ചുഗീസ് പൗരന്മാരും ഉണ്ട്. ഒരു കാനഡ പൗരനും ഇതില്‍ ഉള്‍പ്പെടുന്നു.
അഹമ്മദാബാദ് വിമാനാപകടത്തില്‍ 190 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഇതില്‍ 27 പേര് യുകെ പൗരന്മാര് പൗരന്മാരാണ്. ഗുജറാത്ത് സര്‍ക്കാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. അപകടത്തില്‍ മരണപ്പെട്ടവരില്‍ 123 പേര് ഇന്ത്യക്കാരാണ്. കൂടാതെ 27 യുകെ പൗരന്മാരും 7 പോര്‍ച്ചുഗീസ് പൗരന്മാരും ഉണ്ട്. ഒരു കാനഡ പൗരനും ഇതില്‍ ഉള്‍പ്പെടുന്നു.
നാട്ടുകാര്‍ ആയിട്ടുള്ള നാലുപേരുടെയും മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. തിരിച്ചറിഞ്ഞ് മൃതദേഹങ്ങള്‍ ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും. അതേസമയം മരണപ്പെട്ട മലയാളി നേഴ്സ് രഞ്ജിതയുടെ ഡിഎന്‍എ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം വിമാന അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരന് വിശ്വാസ് കുമാര്‍ ആശുപത്രി വിട്ടു.
242 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. വിശ്വാസ് കുമാര്‍ ഒഴികെ 241 പേരും മരണപ്പെടുകയായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീഴുകയായിരുന്നു.