1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. accident in Dubai; three dead

ദുബായില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

യുഎഇ
യുഎഇയിലെ അല്‍ ഐനിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മലപ്പുറം സ്വദേശികളാണ് അപകടത്തില്‍പെട്ടത്. 
 
തിരൂര്‍ വിപി അങ്ങാടി സ്വദേശി നസിമുദ്ദീന്(കുഞ്ഞൂട്ടി)‍, വെങ്ങാനൂര്‍ സ്വദേശി മുഹമ്മദ് ഷെരീഫ്, അരീക്കോട് സ്വദേശി വിപി അസ്ലം എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ അല്‍ ഐniലെ ജിവി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
 
അല്‍ ഐന്‍ - ദുബായ് റോഡിലെ അല്‍ സാദിയയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. നാട്ടില്‍ നിന്നെത്തിയ അസ്ലമിനെ ഷാര്‍ജ വിമാനത്താവളത്തില്‍ നിന്നും കൂട്ടിക്കൊണ്ടു മടങ്ങുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാര്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
നസീമുദ്ദീന്‍ റസ്റ്റോറന്റ് ജീവനക്കാരനും മുഹമ്മദ് ഷെരീഫ് ഡ്രൈവറും അസ്ലം പെട്രോള്‍ പമ്പ് ജീവനക്കാരനുമാണ്.