550 പൂച്ചകളുടെ പേരില്‍ വിവാഹമോചനം!

ജറുസലേം| WEBDUNIA|
PRO
PRO
ഒന്നുകില്‍ പൂച്ചകള്‍ അല്ലെങ്കില്‍ താന്‍ എന്നതായിരുന്നു ഭര്‍ത്താവിന്റെ നിലപാട്. ഒടുവില്‍ ഭാര്യയുടെ സ്നേഹത്തിന് മുന്നില്‍ ആ വിവാഹബന്ധം തകര്‍ന്നടിഞ്ഞു. ഇസ്രായേലുകാരനാണ് പൂച്ചകളുടെ പേരില്‍ വിവാഹബന്ധം ഒഴിയേണ്ട ദുര്‍വിധി ഉണ്ടായത്.

ഭാര്യയുടെ പൂച്ച സ്നേഹം സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. 550 പൂച്ചകളെയാണ് ഈ സ്ത്രീ വീട്ടില്‍ വളര്‍ത്തിയത്. പൂച്ചകളെ തട്ടി വീട്ടില്‍ നടക്കാന്‍ സാധിക്കില്ല. പൂച്ചകളുടെ ശല്യം കാരണം ഭര്‍ത്താവിന് ബാത്ത്‌റൂമില്‍ പോലും കയറാന്‍ സാധിക്കുമായിരുന്നില്ലത്രേ. വിശക്കുമ്പോള്‍ എന്തെങ്കിലും ഉണ്ടാക്കി കഴിക്കാമെന്ന് വച്ചാല്‍ അതു പൂച്ചകള്‍ തട്ടിയെടുക്കും. സഹികെട്ട ഇയാള്‍ കുടുംബകോടതിയെ സമീപിക്കുകയായിരുന്നു.

കോടതി ഇരുവരെയും ഒരുമിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഭര്‍ത്താവിനെക്കാള്‍ വലുത് തന്റെ 550 പൂച്ചകളാണെന്ന് സ്ത്രീ പറഞ്ഞു. തുടര്‍ന്ന് ഇരുവരും വിവാഹമോചനം നേടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :