ഭാര്യയ്ക്ക് സൌന്ദര്യം കൂടിപ്പോയി; ആസിഡ് ഒഴിച്ച് പൊള്ളിച്ചു

ബാംഗ്ലൂര്‍| WEBDUNIA|
PRO
PRO
ഭാര്യയ്ക്ക് സൌന്ദര്യം കൂടിപ്പോയതിന്റെ പേരില്‍ ഭര്‍ത്താവ് അവരെ ആസിഡ് ഉപയോഗിച്ച് പൊള്ളിച്ചു. മൈസൂര്‍ റോഡില്‍ നിന്ന് അല്പം അകലെയുള്ള കുബാസിപല്യയിലെ പെയിന്റിംഗ് കോണ്‍‌ട്രാക്ടര്‍ ആണ് ക്രൂരമായി ആക്രമിച്ചത്.

കുമാര്‍(46) എന്നയാളും ഭാര്യ ഗൌരമ്മ(37)യും വേറിട്ടുകഴിയുകയാണ്. ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടോ എന്ന സംശയത്താലാണ് കുമാര്‍ ഒരു കാന്‍ ആസിഡ് കൊണ്ടുവന്ന്അവരുടെ മുഖത്തൊഴിച്ചത്. ഭാര്യ ഇനി ഒരിക്കലും ബ്യൂട്ടി പാര്‍ലറില്‍ പോകരുതെന്നും ഇയാള്‍ അലറി വിളിക്കുന്നുണ്ടായിരുന്നു. മുഖത്തും കൈകള്‍ക്കും പൊള്ളലേറ്റ ഗൌരമ്മ നിലവിളിച്ചുകൊണ്ട് നിലത്തുവീഴുകയായിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അറസ്റ്റിലായ കുമാര്‍ താന്‍ ചെയ്തത് ശരിയായ കാര്യം തന്നെയാണ് എന്ന നിലപാടിലാണ്. സ്വന്തം ഭാര്യ വഞ്ചിക്കുകയാണെന്ന് തിരിച്ചറിഞ്ഞാല്‍ ഏതൊരു ഭര്‍ത്താവും ഇങ്ങനെ ചെയ്യുമെന്നും ഇയാള്‍ പറഞ്ഞു. 17 വര്‍ഷം മുമ്പാണ് കുമാറും ഗൌരമ്മയും വിവാഹിതരായത്. അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് അഞ്ച് വര്‍ഷമായി ഇവര്‍ വേര്‍പെട്ട് കഴിയുകയാണ്. ഈ ദമ്പതികള്‍ നാല് മക്കളുണ്ട്.

തനിക്ക് അവിഹിത ബന്ധമുണ്ടെന്ന ആരോപണം സഹിക്കാന്‍ വയ്യാതെയാണ് താന്‍ ഭര്‍ത്താവിനെ വിട്ടുപോയതെന്ന് ഗൌരമ്മ പൊലീസിനോട് പറഞ്ഞു. ഒരുമിച്ച് ജീവിക്കണം എന്നാവശ്യപ്പെട്ട് തന്നെ കാണാനെത്തിയ കുമാര്‍ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു എന്നും ഇവര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :