വിചിത്രം; ഈ പെണ്‍കുട്ടികള്‍ ഭര്‍തൃപീഡനം ഇഷ്ടപ്പെടുന്നു!

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ നാള്‍ക്കുകള്‍ വര്‍ധിക്കുകയാണ്. സ്വന്തം ഭര്‍ത്താവില്‍ നിന്ന് ഏല്‍ക്കേണ്ടിവരുന്ന ക്രൂരപീഡനം നിശബ്ദമായി സഹിക്കുന്ന സ്ത്രീകള്‍ അനവധിയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ചിലര്‍ക്ക് ജീവഹാനി വരെ സംഭവിക്കുന്നു.

ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിക്കുന്നതിന് പരിഹാരം കാണാന്‍ സര്‍ക്കാരും നിയമപാലകരും പോംവഴി തേടുമ്പോള്‍ വിചിത്രമായ ചില നിരീക്ഷണങ്ങള്‍ പുറത്തുവരുന്നു. രാജ്യത്ത് 15നും 19നും ഇടയില്‍ പ്രായമുള്ള 53 ശതമാനം പെണ്‍കുട്ടികളും പീഡിപ്പിക്കുന്ന ഭര്‍ത്താക്കന്മാരെ ന്യായീകരിക്കുകയാണ്. 57 ശതമാനം ആണ്‍കുട്ടികളും ഇത്തരം ഭര്‍ത്താക്കന്മാരെ പിന്തുണയ്ക്കുന്നു.

യൂനിസെഫിന്റെ 2012-ലെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരമാണിത്. 19-49 വയസ്സ് വരെ പ്രായമുള്ള സ്ത്രീകള്‍ക്കിടയിലും ഈ രീതിയില്‍ ചിന്തിക്കുന്നവര്‍ നിരവധിയാണ്. പെണ്‍കുട്ടികള്‍ പോലും ഈ രീതിയില്‍ ചിന്തിക്കുന്നതാണ് ഇന്ത്യയില്‍ ഗാര്‍ഹിക പീഡനം കൂടിവരുന്നതിന്റെ കാരണമെന്ന് പിന്നെ പറയേണ്ടതില്ലല്ലോ.

അതേസമയം നേപ്പാളില്‍ 88 ശതമാനം സ്ത്രീകളും ഭര്‍തൃപീഡനത്തെ ന്യായീകരിക്കുകയാണ്. ബംഗ്ലാദേശില്‍ 41 ശതമാനം പെണ്‍കുട്ടികളും ശ്രീലങ്കയില്‍ 54 ശതമാനം പെണ്‍കുട്ടികളും പീഡിപ്പിക്കുന്ന ഭര്‍ത്താക്കന്മാരെ പിന്തുണയ്ക്കുന്നവരാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :