ഭാര്യയുടെ അവിഹിതം: 99-കാരന്‍ വിവാഹമോചനം നേടി!

ലണ്ടന്‍| WEBDUNIA|
PRO
PRO
തൊണ്ണൂറ്റൊമ്പതുകാരനായ വൃദ്ധന്‍ ഇറ്റലിയില്‍ വിവാഹമോചനം നേടി. റോമിലെ കുടുംബംകോടതിയില്‍ വച്ചാണ് ഇയാള്‍ 96 വയസുള്ള ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തിയത്. ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും പ്രായമേറിയ ആളുടെ വിവാഹമോചനം ആണ് ഇത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ ഭാര്യയ്ക്ക് അന്യപുരുഷനുമായി പ്രണയമുണ്ടായിരുന്നുവെന്ന് തിരിച്ചറിഞ്ഞതിനാലാണ് അന്റോണിയോ വിവാഹബന്ധം ഒഴിയാന്‍ തീരുമാനിച്ചത്. തനിക്ക് സഹിക്കാന്‍ കഴിയുന്നതിനും അപ്പുറമാണിതെന്ന് ഇയാള്‍ പറയുന്നു.

എഴുപതോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാര്യയ്ക്ക് ഒരാളുമായി പ്രണയമുണ്ടായിരുന്നു എന്ന കാര്യം പഴയ കടലാസുകെട്ടുകള്‍ക്കിടയില്‍നിന്നാണ് അന്റോണിയോ കണ്ടെത്തിയത്. അലമാരി പരിശോധിക്കുന്നതിനിടേയായിരുന്നു പ്രണയലേഖനങ്ങള്‍ കിട്ടിയത്. 1940-കളില്‍ സ്ത്രീ കാമുകനെഴുതിയ കത്തുകളായിരുന്നു അവ. തുടര്‍ന്ന് പത്ത് വര്‍ഷമായി ഈ ദമ്പതികള്‍ പിരിഞ്ഞുകഴിയുകയായിരുന്നു.

77 വര്‍ഷം പിന്നിട്ട വൈവാഹിക ജീവിതത്തില്‍ ഈ ദമ്പതിമാര്‍ക്ക് അഞ്ചു മക്കളും നിരവധി പേരക്കുട്ടികളും അവരുടെ മക്കളുമൊക്കെയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :