34 വര്‍ഷങ്ങള്‍ക്കുശേഷം ഇറാന്‍-യു.എസ് പ്രസിഡന്‍്റുമാര്‍ ഫോണില്‍ സംസാരിച്ചു

വാഷിംഗ്ടണ്‍‍| WEBDUNIA|
PRO
34 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി ഇറാന്‍-യു.എസ് പ്രസിഡന്‍്റുമാര്‍ ഫോണില്‍ സംസാരിച്ചു. യു.എസ് പ്രസിഡന്‍്റ് ബറാക് ഒബാമയും ഇറാന്‍ പ്രസിഡന്‍്റ് ഹസന്‍ റൂഹാനിയുമാണ് ഫോണില്‍ ചര്‍ച്ച നടത്തിയത്. ഇറാന്‍്റെ ആണവ വിഷയമാണ് പ്രധാനമായും ഫോണ്‍ ചര്‍ച്ചയില്‍ ഉള്‍പ്പെട്ടിരുന്നത്.

പാശ്ചാത്യ രാജ്യങ്ങള്‍ ദീര്‍ഘകാലമായി സംശയിക്കുന്നതുപോലെ ആണവ ബോംബുകള്‍ തങ്ങള്‍ നിര്‍മിക്കുന്നില്ലെന്ന് റൂഹാനി പറഞ്ഞു. ഇറാന്‍ നേതൃത്വവുമായി പുരോഗമനപരമായ ബന്ധത്തിന് നല്ല അവസരമാണ് കൈവന്നിരിക്കുന്നതെന്ന് ഒബാമ അറിയിച്ചു.

ഇറാന്‍െറ ആണവ പരിപാടി സംബന്ധിച്ച തര്‍ക്കത്തിന് പരിഹാരം കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ഫോണ്‍ സംഭാഷണത്തിനുശേഷം ഒബാമ അറിയിച്ചു. സാഹചര്യങ്ങള്‍ നേരത്തേയുള്ളതില്‍ നിന്ന് മാറിയിരിക്കുകയാണെന്ന് സംഭാഷണത്തിനുശേഷം റൂഹാനിയും പ്രതികരിച്ചു.

ഇറാന്‍െറ ആണവ നയത്തില്‍ ഇരുവരും ഉടക്കി നില്‍ക്കെയാണ് ഈ ഫോണ്‍ സംഭാഷണം. അനുയോജ്യമായ ആണവ ഉടമ്പടിയില്‍ ഇറാന്‍ ഉടന്‍ എത്തിച്ചേരുമെന്ന് റൂഹാനി നേരത്തെ പറഞ്ഞിരുന്നു. ഇരുവരുടെയും സംഭാഷണം 15 മിനിട്ടുനേരം നീണ്ടു നിന്നതായി വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :