ചാര പ്രവര്‍ത്തി: യുഎസ്‌ സൈനികന്റെ ശിക്ഷ 90 വര്‍ഷമായി കുറച്ചു

വാഷിംഗ്ടണ്‍| WEBDUNIA|
PRO
യുഎസ്‌ സൈനികന്‍ ബ്രാഡ്‌ലി മാനിങ്ങിന്‌ (25) നല്‍കാവുന്ന തടവുപട്ടാളക്കോടതി 136 വര്‍ഷത്തില്‍ നിന്ന്‌ 90 വര്‍ഷമായി കുറച്ചതായി യുഎസ്‌ സൈന്യം അറിയിച്ചു.

ഇറാഖിലെ ബഗ്ദാദില്‍ ഇന്റലിജന്‍സ്‌ അനലിസ്റ്റ്‌ ആയി ജോലി നോക്കവേ വിക്കിലീക്സിനു യുഎസ്‌ പട്ടാള റിപ്പോര്‍ട്ടുകളും നയതന്ത്ര സന്ദേശങ്ങളും ചോര്‍ത്തിക്കൊടുത്ത ചാരവൃത്തിയും രാജ്യദ്രോഹവും ഉള്‍പ്പെടെ 22 കുറ്റങ്ങളാണ്‌ ബ്രാഡ്‌ലിക്കെതിരെ ചുമത്തിയിട്ടുള്ളത്‌.

കേസില്‍ വിധി പറയുന്നതിനു മുമ്പുള്ള വാദം 23 ന്‌ നടക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :