26/11: ലഷ്കറിനെതിരെ തെളിവ് സമര്‍പ്പിച്ചു

ഇസ്‌ലാമബാദ്| WEBDUNIA|
PRO
PRO
മുംബൈ ഭാകരാക്രമണത്തില്‍ ലഷ്കര്‍ - ഇ - തൊയ്ബയ്ക്കുള്ള പങ്ക് വ്യക്തമാക്കുന്ന പുതിയ റിപ്പോര്‍ട്ട് പാകിസ്ഥാന്‍ അന്വേഷണ ഏജന്‍സികള്‍ ഇന്ത്യയ്ക്ക് കൈമാറി. ആക്രമണത്തില്‍ ലഷ്കറിന് ബന്ധമുണ്ടെന്ന് നേരത്തെ നല്‍കിയ റിപ്പോര്‍ട്ടില്‍ പാകിസ്ഥാന്‍ വെളിപ്പെടുത്തിയിരുന്നു.

ആക്രമണത്തില്‍ പങ്കെടുത്ത തീവ്രവാദികള്‍ക്ക് പരിശീലനവും ആയുധവും ലഭിച്ചിരുന്നതായി കറാച്ചിയിലേയും താറ്റയിലേയും ലഷ്കര്‍ ക്യാം‌പുകളില്‍ നിന്ന് ലഭിച്ച രേഖകളില്‍ നിന്ന് വ്യക്തമായതായി ഫെഡറല്‍ ഇന്‍‌വെസ്റ്റിഗേഷന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലപ്പെട്ട ലഷ്കര്‍ തീവ്രവാദികളാണ് ആക്രമണം ആസൂത്രണം ചെയ്തതും പണം കണ്ടെത്തിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

ആക്രമണ പദ്ധതി സംബന്ധിച്ച നിര്‍ദ്ദേശങ്ങളും പരിശീലന മാനദണ്ഡങ്ങളും അടങ്ങിയ കയ്യെഴുത്ത് ഡയറി ലഷ്കറിന്‍റെ ക്യാം‌പില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ ഇന്ത്യന്‍ ഭൂപടങ്ങളും കണ്ടെടുത്തതായി അന്വേഷണ സംഘം പറഞ്ഞു. നാവിക പരിശീലനമടക്കം തീവ്രവാദികള്‍ക്ക് ലഭിച്ചിട്ടുണ്ട്. കറാച്ചിക്കടുത്തുള്ള ഫസീസാബാദിലാണ് പരിശീലനം നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :