1800 കിലോ ഭാരമുള്ള ബോംബ് ഇരുപതിനായിരം ജനങ്ങളെ ഒഴിപ്പിച്ച് നിര്‍വീര്യമാക്കി

ബെര്‍ലിന്‍| WEBDUNIA|
PRO
ജര്‍മ്മനിയിലെ ദോര്‍മണ്ട് നഗരത്തില്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് പതിച്ച 1800 കിലോ ഭാരമുള്ള ബോംബ് അഞ്ച് മണിക്കൂറിലേറെ പരിശ്രമിച്ച് നിര്‍വീര്യമാക്കി.

ബോംബ് കണ്ടെത്തിയ സ്ഥലത്തിനു 1.5 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന 20,000 ലേറെ നഗരവാസികളെ ഒഴിപ്പിച്ചതിനുശേഷമാണ് വിദഗ്ധര്‍ ബോംബ് നിര്‍വീര്യമാക്കിയത്.

വ്യവസായ ആവശ്യത്തിനായി നടത്തിയ ആകാശ സര്‍വ്വേക്കിടയിലാണ് ബോംബ് കണ്ടെത്തിയത്. സഖ്യകക്ഷി വിമാനങ്ങള്‍ ഇട്ട ബോംബുകള്‍ പൊട്ടാതെ കിടക്കുന്നത് കണ്ടെത്തുന്നത് ജര്‍മ്മനിയില്‍ പതിവാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :