അടുത്ത വര്‍ഷം വിരമിക്കും: ക്ലോസെ

ബെര്‍ലിന്‍| WEBDUNIA| Last Modified ബുധന്‍, 21 ഓഗസ്റ്റ് 2013 (12:42 IST)
PRO
ജര്‍മ്മന്‍ ടീമിന്റെ സ്റ്റാര്‍ സ്ട്രൈക്കര്‍ ക്ലോസെ അടുത്തവര്‍ഷം ബ്രസീലില്‍ നടക്കുന്ന ലോകകപ്പിനുശേഷം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കും. ഒരു ജര്‍മ്മന്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ക്ലോസെ തന്റെ വിരമിക്കല്‍ വിവരം അറിയിച്ചത്.

ക്ലോസെ ജര്‍മനിക്കുവേണ്ടി 128 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നായി 67 ഗോളുകള്‍ നേടിയിട്ടുണ്ട്. ജര്‍മനിയുടെ റെക്കോഡ് ഗോള്‍വേട്ടക്കാരനായ ഗെര്‍ഡ് മുള്ളറേക്കാള്‍ (‍68 ഗോള്‍) ഒരു ഗോള്‍ മാത്രം പിന്നിലാണ് ക്ലോസെ. തന്റെ നിലപാട് ജര്‍മന്‍ ദേശീയ ടീമിന് ഗുണകരമാകുമെന്നാണ് പ്രതീക്ഷയെന്നാണ് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്.

ക്ലോസെ ജര്‍മനിക്കുവേണ്ടി മൂന്ന് ലോകകപ്പുകളില്‍ നിന്നായി 14 ഗോളുകള്‍ നേടിയിട്ടുണ്ട്. ഇറ്റാലിയന്‍ ടീമായ ലാസിയോയുമായുള്ള ക്ലോസെയുടെ കരാര്‍ ഈ വര്‍ഷത്തോടെ അവസാനിക്കും. തുടര്‍ന്ന് ജര്‍മന്‍ ബുണ്ടെസ്‌ലീഗയില്‍ കളിക്കാനാണ് താത്പര്യമെന്നും ക്ലോസെ പറഞ്ഞു. മുമ്പ് ബ്രമനും ബയറണ്‍ മ്യൂണിക്കിനും വേണ്ടി ക്ലോസെ കളിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :