അറരക്കിലോ തൂക്കമുള്ള ഭീമന്‍ നവജാത ശിശു!

ലീപ്‌സിഗ്| WEBDUNIA|
PRO
PRO
അറരക്കിലോ തൂക്കമുള്ള ഭീമന്‍ നവജാത ശിശു പിറന്നു. ജര്‍മ്മനിയിലെ ലീപ്‌സിഗ് നഗരത്തിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് 6.2 കിലോ തൂക്കമുള്ള പെണ്‍കുഞ്ഞ് ജനിച്ചത്. സാധാരണ പ്രസവത്തിലൂടെയാണ് ഭീമന്‍ കുഞ്ഞ് ജനിച്ചതെന്ന പ്രത്യേകതയുമുണ്ട്.

സാധാരണ ഗതിയില്‍ അമിത വളര്‍ച്ചയുള്ള ശിശുവാണ് ഗര്‍ഭത്തിലുള്ളതെന്ന് കണ്ടാല്‍ അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷ പരിഗണിച്ച് ശസ്ത്രക്രിയയിലൂടെയാവും കുഞ്ഞിനെ പുറത്തെടുക്കാറ്. എന്നാല്‍ ഈ കുഞ്ഞിന്റെ കാര്യത്തില്‍ അത് വേണ്ടി വന്നില്ല. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് വിവരം.

ഗര്‍ഭസ്ഥശിശുവിന് അമിത ഭാരത്തിനിടയാക്കുന്നത് ജസ്റ്റേഷണള്‍ ഡയബെറ്റിസ് എന്ന അസുഖമാണ്. ലോകത്തെ അതിഭീമന്‍ ശിശുവെന്ന പദവി 1879ല്‍ കാനഡയില്‍ ജനിച്ച ശിശുവിനാണ്. ഭാരം 23.12 പൗണ്ടായിരുന്നു. പക്ഷേ, 11 മണിക്കൂര്‍ മാത്രമേ ആ ശിശു ജീവനോടെയുണ്ടായിരുന്നുള്ളൂ.

ഭീമന്‍ ശിശുവിന് പേര് ജസലിന്‍ എന്നാണ് മതാപിതാക്കള്‍ പേര്‍ നല്‍കിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :