പാറ്റ്ന സ്ഫോടനം; മുന്നറിയിപ്പില്ലായിരുന്നുവെന്ന് ബിഹാര്‍ മുഖ്യമന്ത്രി
പാറ്റ്ന|
WEBDUNIA|
Last Modified തിങ്കള്‍, 28 ഒക്‌ടോബര്‍ 2013 (09:19 IST)
PRO
പാറ്റ്നയിലുണ്ടായ ബോംബ് സ്‌ഫോടനത്തെക്കുറിച്ച് രഹസ്യാന്വേഷണ മുന്നറിയിപ്പും കിട്ടിയിരുന്നില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍. ഇക്കാര്യത്തില്‍ സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിഹാറിന്റെ സാംസ്‌കാരിക പാരമ്പര്യത്തിനേറ്റ കറുത്ത പാടാണ് സ്‌ഫോടനം. ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്രമോദി പങ്കെടുക്കുന്ന റാലിക്ക് എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നതായി ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നുവെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
ബിജെപിയുടെ 'ഹുങ്കാര്‍ റാലി'യുടെ വേദിയായ ഗാന്ധിമൈതാനത്തിന്റെ പരിസരത്തും പട്‌ന റെയില്‍വേ സ്റ്റേഷനിലുമാണ് ഞായറാഴ്ച രാവിലെ സ്‌ഫോടന പരമ്പരയുണ്ടായത്.സ്‌ഫോടനപരമ്പരയില്‍ അഞ്ച് പേര്‍ മരിച്ചു, 83 പേര്‍ക്ക് പരിക്കേറ്റു.
സ്‌ഫോടനത്തെ അവഗണിച്ച് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ മോഡിയും ദേശീയാധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയും റാലിയെ അഭിസംബോധന ചെയ്തു.