1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. 1600 Indians will returnback from Iraq

ഇറാഖില്‍നിന്നും 1600 ഇന്ത്യക്കാര്‍ ഉടന്‍ മടങ്ങും

ഇറാഖ്
ആഭ്യന്തര  യുദ്ധം പൊട്ടി പുറപ്പെട്ട ഇറാഖില്‍ നിന്നും  1600 ഇന്ത്യക്കാര്‍ ഉടന്‍ മടങ്ങും. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി 1600 പേര്‍ക്ക് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം ടിക്കറ്റ്‌ നല്കി. 
 
അടുത്ത 24 മണിക്കൂറിനുള്ളില്‍ രണ്ടു പ്രത്യേക വിമാനത്തിലായി ഇവരില്‍ കുറച്ചു പേര്‍ക്ക്  ഇന്ത്യയില്‍ എത്താനാവുമെന്ന് വിദേശകാര്യ മന്ത്രാലത്തിന്റെ വക്താവ് സയ്യിദ്‌ അക്ബറുദീന്‍ അറിയിച്ചു. 
 
കഴിഞ്ഞ ദിവസം 486 പേര്‍ കണ്ട്രോള്‍ റൂം നമ്പറില്‍ വിളിച്ചു സഹായം അഭ്യര്‍ഥിച്ചിരുന്നു, ഇവരെ ഓരോരുത്തരെയും തിരികെ വിളിച്ചു  ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍  അന്യേഷിച്ചു കൊണ്ടിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലത്തിന്റെ വക്താവ്  അറിയിച്ചു  .