ലോക്സഭ തെരഞ്ഞെടുപ്പ്: ഇന്ത്യക്ക് ഒബാമയുടെ അഭിനന്ദനം!

വാഷിംഗ്‌ടണ്‍‍| Last Modified ചൊവ്വ, 13 മെയ് 2014 (10:38 IST)
ലോക്സഭ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയ ഇന്ത്യയ്ക്ക് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ അഭിനന്ദനം.

ഫലം പുറത്തു വന്നയുടന്‍ പുതിയ സര്‍ക്കാരുണ്ടാക്കാന്‍ കഴിയട്ടെയെന്നും അവരുമായി അടുത്ത ബന്ധം പുലര്‍ത്തുമെന്നും പറഞ്ഞു.

നിഷ്പക്ഷവും സ്വതന്ത്രവുമായ രീതിയില്‍ ജനാധിപത്യംനടപ്പാക്കുന്നത് എങ്ങനെയെന്നതിന്
ലോകത്തിനു വഴികാട്ടിയാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :