മുംബൈ തിരിച്ചു വരുന്നു

ഹൈദരാബാദ്| jibin| Last Modified ചൊവ്വ, 13 മെയ് 2014 (10:19 IST)
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ജയം. സണ്‍റൈസേഴ്സ് ഹൈദരാബാദിനെയാണ് മുംബൈ ഏഴു വിക്കറ്റിന് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 157 റണ്‍സാണ് സ്കോര്‍ ചെയ്തത്.

ആരോണ്‍ ഫിഞ്ചിന്റെ (68) പ്രകടനമായിരുന്നു ഹൈദരാബാദിനെ തുണച്ചത്. ഡേവിഡ് വാര്‍ണറും (55) റണ്‍സുയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഫിഞ്ചും വാര്‍ണറും ചേര്‍ന്നുള്ള കൂട്ടുകെട്ടിലാണ് ഹൈദരാബാദ് മുന്നേറിയത്. ഇവര്‍ 63 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ ലെന്‍ഡല്‍ സിമ്മണ്‍സിന്റെയും(68) അമ്പാട്ടി റായിഡുവിന്റെയും (68)
മികവില്‍ എട്ടു പന്തുകള്‍ ബാക്കിനില്‍ക്കെ വിജയത്തിലത്തെി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :