ന്യൂഡല്‍ഹി|
Last Modified തിങ്കള്‍, 12 മെയ് 2014 (20:01 IST)
പതിനാറാം ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചതോടെ വിവിധ മാധ്യമങ്ങളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നു. എന്‍ഡിഎ കേവല ഭൂരിപക്ഷം നേടുമെന്ന് ഇന്ത്യാ ടുഡെ, സീ വോട്ടര്‍, ഇന്ത്യാ ടിവി സര്‍വെ ഫലങ്ങള്‍ പറയുന്നു.
എന്‍ഡിഎയ്ക്ക് 272 സീറ്റ് ലഭിക്കുമ്പോള്‍ യുപിഎയ്ക്ക് 101 മുതല്‍ 115 വരെ സീറ്റുകള്‍ ലഭിക്കുമെന്ന് ഇന്ത്യാ ടുഡെ സര്‍വെ ഫലത്തില്‍ പറയുന്നു. ഇന്ത്യാ ടിവിയുടെ സര്‍വെ പ്രകാരം എന്‍ഡിഎയ്ക്ക് 289 സീറ്റുകള്‍ ലഭിക്കും. കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിടുമെന്നാണ് സര്‍വെ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
അസം, ബിഹാര്‍ എന്നിവിടങ്ങളില്‍ ബിജെപി ഭൂരിപക്ഷം നേടുമെന്ന് ടൈംസ് നൗന്റെ എകിസിറ്റ് പോള്‍ ഫലം പറയുന്നു. പശ്ചിമ ബംഗാലില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെന്നാണ് ടൈംസ് നൗന്റെ പ്രവചനം. തമിഴ്‌നാട്ടിലും ഡല്‍ഹിയിലും കോണ്‍ഗ്രസ് ഒരു സീറ്റ് പോലും നേടില്ല. തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയ്ക്ക് ഭൂരിപക്ഷം ലഭിക്കുമെന്നും സര്‍വെ ഫലങ്ങള്‍ പറയുന്നു,
ഗുജറാത്തില്‍ ബിജെപി- 24, കോണ്‍ഗ്രസ്- 2 എന്നിങ്ങനെയാവും ഫലങ്ങള്‍. കേരളത്തില്‍ യുഡിഎഫിന് 11- 14 വരെ സീറ്റുകള്‍ ലഭിക്കുമ്പോള്‍ എല്‍ഡിഎഫിന് 6- 9 വരെ സീറ്റുകള്‍ ലഭിക്കും.
ബിഹാറില്‍ എന്‍ഡിഎയ്ക്ക് 27-ഉം ജെഡിയുവിന് ആറും യുപിഎയ്ക്ക് ഒന്നും സീറ്റ് ലഭിക്കുമെന്നാണ് ടൈംസ് നൌവിന്റെ പ്രവചനം. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ എന്‍ഡിഎ- 38, യുപിഎ - 18, മറ്റുള്ളവ- 61 എന്നിങ്ങനെയാവും ഫലം. തെലങ്കാനയില്‍ ടിആര്‍എസ്- 8, ബിജെപി &ടിഡിപി - 2, കോണ്‍ഗ്രസ്- 4, ഇടത്‌പാര്‍ട്ടികള്‍- 2. സീമാന്ധ്ര- ബിജെപി& ടിഡിപി- 17, വൈഎസ്‌ആര്‍ കോണ്‍ഗ്രസ്- 8, കോണ്‍ഗ്രസ്-0. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്- 20, ഇടത്പാര്‍ട്ടികള്‍- 15, കോണ്‍ഗ്രസ്- 5, ബിജെപി- 2.