സിറിയയിലെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 27 വിമതര്‍ കൊല്ലപ്പെട്ടു. ഇഡ്ലിബ്, അലെപ്പോ പ്രവിശ്യകളിലാണ് രൂക്ഷമായ ഏറ്റുമുട്ടലുകള്‍ ഉണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഖത്തര്‍ , സൗദി, ടുണീഷ്യ, ചെച്നിയ പൗരന്മാരും ഉള്‍പ്പെടുമെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ , അലെപ്പോയില്‍ സിറിയന്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ പത്തു പേരാണ് കൊല്ലപ്പെട്ടതെന്ന് ബ്രിട്ടീഷ് മനുഷ്യാവകാശ സംഘടന പറഞ്ഞു.