സിറിയയില്‍ കുട്ടികളെ കുട്ടക്കൊല ചെയ്തു

ഡമാസ്കസ്| WEBDUNIA|
PRO
സിറിയയിലെ വടക്കന്‍ പട്ടണമായ അലേപ്പോയിലുണ്ടായ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു.

14 കുട്ടികളും 18 വയസുള്ള ഒര് ആണ്‍കുട്ടിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അലേപ്പോയിലെ പത്തോളം സ്ഥലങ്ങളില്‍ ആക്രമണമുണ്ടായതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. മരണസംഖ്യ 28 കവിഞ്ഞെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്.

സിറിയന്‍ സൈന്യം വിമത കേന്ദ്രങ്ങളില്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നെന്ന് സര്‍ക്കാര്‍ വിരുദ്ധ കേന്ദ്രങ്ങള്‍ ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :