2013-ല്‍ ലോകത്താകമാനം ജോലിക്കിടെ കൊല്ലപ്പെട്ടത് 70 മാധ്യമപ്രവര്‍ത്തകര്‍

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
PRO
ഈ വര്‍ഷം ലോകത്താകമാനം ജോലിക്കിടെ കൊല്ലപ്പെട്ടത് 70 മാധ്യമപ്രവര്‍ത്തകര്‍. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്മറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്‌സിന്റെ (സിപിജി) വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഏറ്റവും കൂടുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് പശ്ചിമേഷ്യയിലാണ്. അമ്പതോളം മാധ്യമപ്രവര്‍ത്തകരാണ് പശ്ചിമേഷ്യയില്‍ കൊല്ലപ്പെട്ടത്. ഇന്ത്യയില്‍ നിന്ന് മൂന്ന് മാധ്യമ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടു.


മാധ്യമ പ്രവര്‍ത്തകരുടെ മരണഭൂമിയാണെന്ന് സിപിജി പറയുന്നു. ഈ വര്‍ഷം 29 മാധ്യമ പ്രവര്‍ത്തകരാണ് സിറിയന്‍ അഭ്യന്തരയുദ്ധത്തില്‍ കൊല്ലപ്പെട്ടത്. ഇറാഖില്‍ പത്തും ഈജിപ്തില്‍ ആറും മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.

സിറിയയില്‍ അല്‍ ജസീറ ലേഖകന്‍ ഒളിപ്പോരാളികളുടെ വെടിയേറ്റാണ് മരിച്ചത്. ഇറാഖില്‍ തീവ്രവാദികളുടെ ചാവേര്‍ ആക്രമണത്തില്‍ തിക്രിത്തിലെ സലാഹുദ്ദീന്‍ ടിവിയിലെ 5 പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഈജിപ്ത് പ്രസിഡന്റ്‌ സ്ഥാനത്ത്നിന്നു മുഹമ്മദ് മുര്‍സിയെ പുറത്താക്കിയതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭം പട്ടാളം അടിച്ചമര്‍ത്തുന്നതിനിടയിലാണ് ഈജിപ്തില്‍ പകുതി മാധ്യമ പ്രവര്‍ത്തകരും കൊല്ലപ്പെട്ടത്.

ബ്രസീല്‍, കൊളംബിയ, ഫിലിപ്പീന്‍സ്, ഇന്ത്യ, ബംഗ്ലദേശ്, പാക്കിസ്ഥാന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ അഴിമതി, ലഹരിമരുന്നു കച്ചവടം, പൊലീസിന്റെ പെരുമാറ്റദൂഷ്യം തുടങ്ങിയ വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ലേഖകരെ മരണത്തിലേക്കു നയിച്ചത്. കഴിഞ്ഞ ഒരു പത്ത് വര്‍ഷത്തിനിടയില്‍ ഇതാദ്യമായി മെക്‌സിക്കോയില്‍ നിന്ന് കൃത്യനിര്‍വഹണത്തിനിടയില്‍ പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :