സ്വന്തം വിവാഹാഘോഷങ്ങള്‍ക്കിടെ വരന് തന്റെ വികാരങ്ങളെ അടക്കിവയ്ക്കാന്‍ സാധിക്കാതെപോയത് വിനയായി. പരിചാരകയ്ക്കൊപ്പം അടുക്കളയില്‍ ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ട വരനെ കൈയോടെ പിടിച്ചത് വധുവിന്റെ അച്ഛന്.
ജര്‍മന്‍കാരനായ വരനാണ് വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം പരിചാരകയുടെ പിറകെ പോയത്. മദ്യ ലഹരിയില്‍ ആയിരുന്നു വരന്. അപ്പോള്‍ അടുക്കളയില്‍ എത്തിയ വധുവിന്റെ അച്ഛന് ഇത് കണ്ടു. ആഘോഷത്തിനെത്തിയ അതിഥികളോട് അദ്ദേഹം ഉടന്‍ മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതിന്റെ കാരണം അപ്പോള്‍ വെളിപ്പെടുത്തിയില്ല.
കാര്യം അറിഞ്ഞ വധു വിവാഹമോചനം തേടി റജിസ്റ്റര്‍ ഓഫിസില്‍ ചെന്നെങ്കിലും ആറ് മാസം കഴിയാതെ അത് അനുവദിക്കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒടുവില്‍ അവര്‍ക്ക് വിവാഹമോചനം ലഭിച്ചു. അയാള്‍ പരിചാരകയെ വിവാഹം കഴിക്കുകയും ചെയ്തു.