കല്യാണപ്പെണ്ണ് ഒരാളെ തൊഴിച്ചുകൊന്നു!

മോസ്കോ| WEBDUNIA|
PRO
PRO
വിവാഹത്തലേന്ന് നടന്ന ആഘോഷങ്ങള്‍ക്കിടെ വധുവിന്റെ തൊഴിയേറ്റ് 42-കാരന്‍ മരിച്ചു. മദ്യലഹരിയില്‍ ആയിരുന്നു വധു. മധ്യറഷ്യയിലെ ഉദ്മൂര്‍തിയ മേഖലയിലാണ് സംഭവം നടന്നത്. വധുവിന്റെ പക്കല്‍ നിന്ന് കാശ് കടം വാങ്ങിയ ആളാണ് ചവിട്ടേറ്റ് മരിച്ചത്.

വിവാഹത്തലേന്ന് രാത്രി ഭാവിവരനൊപ്പം ആഘോഷത്തിലായിരുന്നു വധു. ഇതിനിടെയാണ് കാശ് കടം വാങ്ങിയ ആളെ കണ്ണില്‍പ്പെട്ടത്. കടം വാങ്ങിയ കാശ് ഇയാള്‍ തിരിച്ചു നല്‍കിയിരുന്നില്ല. തുടര്‍ന്ന് വീടിന് മുന്നില്‍ വച്ച് വധു ഇയാളെ തൊഴിച്ചു. ഭാവിവരന്‍ ഇത് നോക്കി നില്‍ക്കുകയായിരുന്നു.

വിവാഹദിവസം രാവിലെയാണ് മരിച്ചയാളുടെ മൃതദേഹം കണ്ടെത്തിയത്. വിവാഹത്തിനായി വധൂവരന്മാര്‍ റജിസ്റ്റര്‍ ഓഫിസിലേക്ക് തിരിച്ചപ്പോള്‍ പൊലീസും പിന്നാലെയെത്തി. വിവാഹവേഷത്തില്‍ തന്നെ വധുവിനെ അറസ്റ്റ് ചെയ്തു. കുറ്റം തെളിഞ്ഞാല്‍ 15 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :