മാനസപുത്രി ‘ഗ്ലോറി’ക്ക് പ്രണയവിവാഹം

WEBDUNIA|
PRO
മാനസപുത്രി എന്ന സീരിയലിലെ ‘ഗ്ലോറി’ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടി അര്‍ച്ചനയ്ക്ക് വിവാഹം. ഡല്‍ഹി സ്വദേശി മനോജ് യാദവാണ് വരന്‍. ഏഴുവര്‍ഷം നീണ്ട പ്രണയത്തിലൊടുവിലാണ് അര്‍ച്ചനയും മനോജും വിവാഹിതരാകുന്നത്.

ഒരു സീരിയലിന്‍റെ ലൊക്കേഷനില്‍ വച്ചാണ് മനോജ് യാദവും അര്‍ച്ചനയും പരിചയപ്പെടുന്നത്. പിന്നീട് അത് പ്രണയമായി വളരുകയായിരുന്നു. പ്രണയം വീട്ടിലറിഞ്ഞതോടെ വിവാഹത്തിലേക്ക് കാര്യങ്ങളെത്തി.

അര്‍ച്ചനയുടെയും ചേച്ചിയുടെയും വിവാഹം ഒരുമിച്ചുനടത്താനാണ് വീട്ടുകാര്‍ പദ്ധതിയിട്ടത്. എന്നാല്‍ സീരിയലില്‍ തിരക്കോടുതിരക്കായിരുന്ന അര്‍ച്ചനയ്ക്ക് അത് സാധിച്ചില്ല.

എന്തായാലും ഉടന്‍ തന്നെ വിവാഹമുണ്ടാകുമെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :