നടി പ്രിയങ്ക വിവാഹിതയായി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ചലച്ചിത്ര നടി വിവാഹിതയായി. ചിദംബരം സ്വദേശി ലോറന്‍സ് റാം ആണ് വരന്‍.

തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു വിവാഹച്ചടങ്ങിന് ക്ഷണമുണ്ടായത്.

മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ പ്രിയങ്ക വിലാപങ്ങള്‍ക്കപ്പുറം, ഭൂമി മലയാളം, ഓര്‍മ്മ മാത്രം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ലോറന്‍സ് റാം തമിഴ് ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :