തെക്കന്‍ ബഹാമസില്‍ യാത്രാ ബോട്ട് മറിഞ്ഞ് 30 പേര് മരിച്ചതായി റിപ്പോര്‍ട്ട്. മരണസംഖ്യയെക്കുറിച്ച് കൃത്യമായ സ്ഥരീകരണം ലഭിച്ചിട്ടില്ല.
മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. 150 ഓളം ഹെയ്ത്തിയന്‍ അഭയാര്‍ഥികളുമായി പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. യുഎസ് കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടന്നത്.
ബോട്ടില്‍ യാത്രക്കാരെ കുത്തിനിറച്ചാണ് യാത്ര ചെയ്തിരുന്നത്. മോശം കാലാവസ്ഥയിലും യാത്ര തുടര്‍ന്നതാണ് അപകടത്തിനു കാരണമായതെന്നാണ് വിവരം.