പാകിസ്ഥാനില്‍ ഏഴുപേരെ തൂക്കി കൊന്നു

ഇസ്‌ലാമാബാദ്| JOYS JOY| Last Modified ബുധന്‍, 27 മെയ് 2015 (12:24 IST)
പാകിസ്ഥാനിലെ രണ്ടു പ്രവിശ്യകളിലെ ജയിലുകളില്‍ ഏഴുപേരെ തൂക്കി കൊന്നു. പഞ്ചാബ്, ബലൂചിസ്ഥാന്‍ പ്രവിശ്യകളിലെ ജയിലുകളില്‍ ആണ് സംഭവം. വിവിധ കേസുകളില്‍ നേരിട്ടവരായിരുന്നു ഇവരെല്ലാം.

വധശിക്ഷക്ക് ഏര്‍പ്പെടുത്തിയ മോറട്ടോറിയം കഴിഞ്ഞ മാര്‍ച്ച് പത്താം തിയതി പാകിസ്ഥാന്‍ പിന്‍വലിച്ചിരുന്നു. ഡിസംബറില്‍ പെഷവാറിലെ സ്‌കൂളില്‍ 140 കുട്ടികളെ തീവ്രവാദികള്‍ കൊലപ്പെടുത്തിയ സംഭവമായിരുന്നു വധശിക്ഷ നടപ്പാക്കുന്നത് പുനരാരംഭിക്കാന്‍ പാകിസ്ഥാനെ പ്രേരിപ്പിച്ചത്.

ലാഹോര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ടുപേരെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. സ്ത്രീയെ കൊല ചെയ്ത അബ്‌ദുള്‍ ഖാലിഖ്, മറ്റൊരു കൊലക്കേസ് കുറ്റക്കാരനായ ഷഹസാദ് എന്നിവരെയാണ് ഇവിടെ തൂക്കി കൊന്നത്.

പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന അബ്ദുള്‍ സത്താര്‍, പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന സാനുള്ളയേയുമാണ് വെഹാരി ജില്ലാ ജയിലില്‍ തൂക്കിക്കൊന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :