ഹൂറിയത്ത് റാലിയിൽ പാക് പതാകയോടൊപ്പം ലഷ്കർ പതാകയും

കശ്മീർ| VISHNU N L| Last Modified വെള്ളി, 22 മെയ് 2015 (16:55 IST)
ശ്രീനഗറിൽ ഇന്ന് നടന്ന ഹൂറിയത്ത് കോൺഫറൻസ് റാലിയിൽ പാകിസ്ഥാൻ പതാകയോടൊപ്പം ലഷ്കർ പതാകയും ഉയർത്തിയതായി റിപ്പോർട്ട്.
മിർവായിസ് ഉമർ ഫാറൂഖിന്റെ അനുയായികളാണ് പതാകകൾ ഉയർത്തിയത് .

അബ്ദുൾ ഗനി ലോൺ , മിർവായിസ് മൗലവി ഫാറൂഖ് എന്നീ ഹൂറിയത്ത് നേതാക്കളുടെ ചരമ വാർഷികാചരണത്തിന്റെ ഭാഗമായി നടത്തിയ റാലിയിലാണ് സംഭവം.
നേരത്തെ മസാറത് ആലമിന്റെയും അലി ഷാ ഗിലാനിയുടേയും റാലികളിലും ഇത് ആവർത്തിച്ചിരുന്നു .

പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളും ലഷ്കർ അനുകൂല മുദ്രാവാക്യങ്ങളും റാലിയിൽ മുഴങ്ങിയതായാണ് സൂചനകൾ . 2008 ലെ മുംബൈ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ലഷ്കർ ഇ തോയ്ബ പാക് ഭരണകൂടത്തോട് ഏറ്റവും അടുത്തു നിൽക്കുന്ന ഭീകര സംഘടനയാണ് .


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :