പാകിസ്ഥാനിലെ വ്യാപാര മേഖലയില്‍ ബോംബാക്രമണം; മൂന്ന് മരണം

  ബോംബാക്രമണം , പാകിസ്ഥാന്‍ , സല്‍മാന്‍ മംനൂണ്‍ , ആക്രമണം
കറാച്ചി| jibin| Last Modified തിങ്കള്‍, 25 മെയ് 2015 (09:22 IST)
പാകിസ്ഥാനിലെ വ്യാപാര മേഖലയില്‍ ബോംബാക്രമണം. പാക്
പ്രസിഡന്റ് മംനൂണ്‍ ഹുസൈന്റെ മകനെ ലക്ഷ്യമാക്കി നടത്തിയ ബോംബ് ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ സ്ഫോടനത്തില്‍ നിന്നു പ്രസിഡന്റിന്റെ മകന്‍ സല്‍മാന്‍ മംനൂണ്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

പാകിസ്ഥാനിലെ ബലൂച്ചിസ്ഥാന്‍ പ്രവിശ്യയിലെ വ്യാപാര മേഖലയിലാണ് സ്ഫോടനമുണ്ടായത്. റിമോട്ട് നിയന്ത്രിത ബോംബാണ് പൊട്ടിത്തെറിച്ചത്. നഗരത്തിലെ ഭക്ഷണശാലയ്ക്കു സമീപം ബൈക്കില്‍ സ്ഥാപിച്ച നിലയിലായിരുന്നു ബോംബ്. സല്‍മാന്‍ ഈ മേഖല വഴി പോകുമെന്ന വിവരം മുന്‍കൂട്ടി അറിഞ്ഞിട്ടാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :