എങ്ങുമെത്താതെ ജി20 ഉച്ചകോടി: യുദ്ധ ദാഹവുമായി അമേരിക്ക
PRO
അതേ സമയം യുഎന്‍ അനുമതിക്ക് കാത്തിരിക്കാതെ സൈനികനടപടിക്ക് മുതിരുമെന്നാണ് അമേരിക്ക തീരുമാനിച്ചിരിക്കുന്നത്. അമേരിക്ക യുദ്ധം തുടങ്ങുകയാണെങ്കില്‍ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സിറിയ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി. അമേരിക്കയുടെ മുന്നില്‍ മുട്ടുമടക്കില്ലെന്ന് സിറിയ വ്യക്തമാക്കിരുന്നു.
സിറിയയ്ക്ക് പിന്തുണയായി ഇറാന്‍ രംഗത്തെത്തിയിട്ടുണ്ട്. സിറിയയെ ആക്രമിച്ചാല്‍ അമേരിക്കയ്ക്ക് അഫ്ഗാനിസ്ഥാനിലും ഇറാഖിലും അനുഭവപ്പെട്ട തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. സിറിയയ്ക്ക് പരിപൂര്‍ണ പിന്തുണ വരും ദിനങ്ങളില്‍ നല്‍കുമെന്നും ഇറാന്‍ വ്യക്തമാക്കി.
സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്|
WEBDUNIA|
അതേ സമയം അമേരിക്കന്‍ പ്രസിഡന്റ് ഒബാമ അമേരിക്കന്‍ ജനതയെ യുദ്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണെന്നാണ് വൈറ്റ്‌ഹൌസില്‍ നിന്നും ലഭിക്കുന്ന വിവരം.