സിറിയയില്‍ സൈനിക ഇടപെടല്‍ നടത്താന്‍ അമേരിക്ക സജ്ജം

ലണ്ടന്‍| WEBDUNIA|
PRO
PRO
ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍ സൈനിക ഇടപെടല്‍ നടത്താന്‍ സജ്ജമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ചക്ക് ഹേഗല്‍. പ്രസിഡണ്ട് ബരാക് ഒബാമയുടെ നിര്‍ദേശത്തിനായി കാത്തരിക്കുകയാണ്. സൈനിക നീക്കത്തിനായുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയതായും ഹേഗല്‍ പറഞ്ഞു.

സിറിയയില്‍ സൈനികഇടപെടല്‍ നടത്താനുള്ള തീരുമാനം നീതിയുക്തവും അനിവാര്യവുമെന്ന നിലപാടിലാണ് അമേരിക്ക. സിറിയയിലെ രാസായുധ പ്രയോഗത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സിറിയയ്ക്കാവില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പ്രതികരിച്ചിരുന്നു.

ധാര്‍മ്മികതയുടെ സര്‍വ്വസീമകളും ലംഘിച്ചുള്ള നടപടിയാണ് സിറിയയില്‍ ഉണ്ടായിരിക്കുന്നത്. സാധാരണപൗരന്മാര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നത് ന്യായീകരിക്കാനാവില്ല. നിരപരാധികളെ കൂട്ടക്കുരുതി കൊടുത്തതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിന് ഒഴിഞ്ഞുമാറാനാവില്ലെന്നും കെറി പറഞ്ഞു. എന്നാല്‍,ഐക്യരാഷ്ട്രസഭയുടെ അനുമതി ഇല്ലാതെയുള്ള യുദ്ധസന്നാഹം അന്താരാഷ്ട്രകരാര്‍ ലംഘനമാണെന്ന നിലപാടില്‍ ഉറച്ച് നില്ക്കുകയാണ് റഷ്യയും ഇറാനും. സിറിയന്‍വിഷയം സംബന്ധിച്ച് റഷ്യയുമായി നടത്താന്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ച നീട്ടിവച്ചതായും അമേരിക്ക അറിയിച്ചിട്ടുണ്ട്.

അതേസമയം,ദമാസ്‌കസില്‍ രാസായുധംപ്രയോഗം നടന്നോ എന്നത് സംബന്ധിച്ച് യുഎന്‍ സംഘം രണ്ടാം ദിവസവും തെളിവെടുപ്പ് തുടരുകയാണ്.സംഭവസ്ഥലങ്ങള്‍ സന്ദര്‍ശിച്ചും ആശുപത്രിയിലെത്തി ഡോക്ടര്‍മാരെയും രോഗികളെയും കണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞുമാണ് തെളിവെടുപ്പ്. ഇന്നലെയുണ്ടായ വെടിവെയ്പ്പ് സംബന്ധിച്ച് പരാതി നല്കാന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പ്രതിനിധികളോട് നിര്‍ദേശിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :