രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചത് ഒരു മണിക്കൂര്‍ നേരത്തെയായിരുന്നു!
ലണ്ടന്‍|
WEBDUNIA|
PRO
PRO
ഒരു മണിക്കൂര്‍ നേരത്തെയായിരുന്നു രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതെന്ന് വെളിപ്പെടുത്തല്‍. 1939 സെപ്റ്റംബര്‍ ഒന്നിനു രാവിലെ അഞ്ച് അമ്പത്തിയഞ്ചിനാണ് രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചത് എന്നായിരുന്നു ലോകം ഇത്രയും നാള്‍ കരുതിയിരുന്നത്.
രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചുവെന്നും ലോകത്തെ അറിയിച്ചത് ജര്‍മ്മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറായിരുന്നു. എന്നാല്‍ അന്നത്തെ നാസിക്കപ്പലിലെ നാവികനായ ഹെര്‍മന്‍ ജെര്‍ഡാവു പറയുന്നത് 4.50നാണ് ബോംബിങ് ആരംഭിച്ചെന്നാണ്.
അതായത് ഇപ്പോള്‍ യുദ്ധം തുടങ്ങി എന്ന് വിശ്വസിക്കുന്നുവെന്ന് കരുതുന്നതിനേക്കാള്‍ 55 മിനിറ്റ് നേരത്തെയാണ് യുദ്ധം തുടങ്ങിയതെന്നാണ് ഹെര്‍മന്‍ ജെര്‍ഡാവു പറയുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഹെര്‍മന്‍ ജെര്‍ഡാവു ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
രണ്ടാം ലോകമഹായുദ്ധം ആരംഭിച്ച സമയത്ത് 26 വയസ്സുള്ള യുവാവായിരുന്നു ഹെര്‍മന്‍ ജെര്‍ഡാവു. ഇപ്പോള്‍ ഹെര്‍മന്‍ ജെര്‍ഡാവുവിന് നൂറുവയസ്സുണ്ട്.