സിറിയയ്ക്കെതിരേ എങ്ങനെ പ്രതികരിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് അമേരിക്ക
വാഷിങ്ടണ്‍ |
WEBDUNIA|
PRO
PRO
സിറിയയിലെ രാസായുധ പ്രയോഗത്തിനെതിരെ എങ്ങനെ പ്രതികരിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് അമേരിക്ക. വൈറ്റ് ഹൗസില്‍ പബ്ലിക് ബ്രോഡ്കാസ്റ്റിങ് സര്‍വീസ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിരോധിത ആയുധങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം അന്താരാഷ്ട്രസമൂഹത്തിനുണ്ട്. സിറിയയിലെ പ്രശ്‌നങ്ങളില്‍ തനിക്ക് പ്രത്യേക താല്‍പര്യങ്ങളൊന്നും ഇല്ലെന്നും ഒബാമ പറഞ്ഞു.
രാസായുധ ആക്രമണത്തിനെതിരെയുള്ള സൈനിക നടപടിക്ക് ഒബാമയുടെ ഉത്തരവ് കാത്തിരിക്കുകയാണെന്ന് യുഎസ് പ്രതിനിധി സഭയിലെ സ്പീക്കര്‍ ജോണ്‍ ബൊനര്‍ ഇന്നലെ പറഞ്ഞിരുന്നു.
2011 മാര്‍ച്ച് മുതല്‍ സിറിയയില്‍ സര്‍ക്കാരും വിമതരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം നടന്ന രാസായുധ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇരുവിഭാഗവും പരസ്പരം ആരോപിക്കുകയും ചെയ്തു.