അമേരിക്ക ചാരഉപഗ്രഹം വിക്ഷേപിച്ചു

വാഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
ചാരഉപഗ്രഹം വിക്ഷേപിച്ചു. കാലിഫോര്‍ണിയയിലെ വാന്‍ദേന്‍ബര്‍ഗ് എയര്‍ ഫോഴ്‌സ് ബേസില്‍ നിന്നുമാണ് അമേരിക്ക ചാരഉപഗ്രഹം വിക്ഷേപിച്ചത്. പ്രാദേശിക സമയം രാവിലെ 11.03-ന് ഉപഗ്രഹം വിക്ഷേപിച്ചതെന്നാണ് വിവരം.

ഡെല്‍റ്റ നാല് വിഭാഗത്തില്‍പെട്ട റോക്കറ്റാണ് ചാരഉപഗ്രഹം വിക്ഷേപിക്കാനായി ഉപയോഗിച്ചത്. അമേരിക്ക നിര്‍മ്മിച്ച ഡെല്‍റ്റ നാല് ലോകത്തിലെ വലിയ റോക്കറ്റുകളിലൊന്നാണ്. നൂറുകോടി ഡോളര്‍ ചെലവിലാണ് ചാരഉപഗ്രഹം നിര്‍മ്മിച്ചതെന്നാണ് അറിയുന്നത്

അമേരിക്കന്‍ ചാരഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്ന നാഷണല്‍ റികോണൈസന്‍സ് ഓഫീസാണ് വിക്ഷേപണത്തിന് നേതൃത്വം നല്‍കിയത്. ബോയിങ് കമ്പനികൂടി ഉള്‍പ്പെടുന്ന വിക്ഷേപണ സംഘം ട്വിറ്റിലൂടെയും ഫെയ്‌സ്ബുക്കിലൂടെയുമാണ് ഇക്കാര്യം പുറത്തുവിട്ടത്.

ചാരഉപഗ്രഹത്തിന്റെ വിക്ഷേപണത്തെപ്പറ്റിയുള്ള വിവരങ്ങള്‍ അമേരിക്ക ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :