ഇറാനെതിരെ സൈബര്‍ ആക്രമണം നടത്താന്‍ ഒബാമ ആവശ്യപ്പെട്ടു
ന്യൂയോര്‍ക്ക്|
WEBDUNIA|
PRO
PRO
ഇറാന് നേരെ സൈബര്‍ ആക്രമണം നടത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ രഹസ്യനിര്‍ദ്ദേശം നല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍. ആണവപദ്ധതികള്ക്കായി ഇറാന് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകളെ തകര്‍ക്കാനായിരുന്നു നീക്കം. കമ്പ്യൂട്ടര്‍ വൈറസുകള്‍ നിര്‍മ്മിക്കാന്‍ നിയോഗിക്കപ്പെട്ട പ്രോഗ്രാമര്‍മാരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്നാല്‍ അമേരിക്കയുടെ പദ്ധതിയില്‍ പിഴവ് സംഭവിച്ചതിനെ തുടര്‍ന്ന് ലോകത്തെ അനേകം കമ്പ്യൂട്ടറുകളും വൈറസ് ആക്രമണത്തിന് വിധേയമായി. സ്റ്റക്സ്നെറ്റ് എന്നായിരുന്നു ഈ വൈറസിന്റെ പേര്. ആക്രമണത്തിനായി തയ്യാറാക്കിയ പ്രോഗ്രാമില്‍ പിണഞ്ഞ പിഴവാണ് ഇത് ഇന്റര്‍നെറ്റില്‍ വ്യാപിക്കാന്‍ കാരണമായത്.
സൈബര്‍ അക്രമണം നിര്‍ത്തിവയ്ക്കാന്‍ ആലോചനകള്‍ ഉണ്ടായിരുന്നെങ്കിലും ഒബാമ അത് തുടരാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇറാന്റെ ന്യൂക്ലിയര്‍ പദ്ധതിയുടെ ആസ്ഥാനമായ നടാന്‍സ് പ്ലാന്റ് നിരവധി സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയമാകുകയും ചെയ്തു.