മിഷേലിന്റെ വിവാഹമോചന ഭീഷണി; ഒബാമ ആത്മഹത്യയ്ക്കൊരുങ്ങി

വാഷിംഗ്ടണ്‍| WEBDUNIA|
PTI
PTI
ലോകത്തെവിടെയായാലും ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലെ പ്രശ്നങ്ങള്‍ ഒന്നുതന്നെ. വഴക്കും വക്കാണവും വിവാഹമോചനശ്രമവും ആത്മഹത്യാഭീഷണിയുമെല്ലാം ഉണ്ടാവുമെന്നുറപ്പ്. അമേരിക്കന്‍ പ്രസിഡന്റ് പോലും ഇതില്‍ നിന്ന് വ്യത്യസ്തനല്ല എന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

മിഷേല്‍ വിവാഹമോചനത്തിനൊരുങ്ങുന്നത് ഭയന്ന് ഒബാമ ആത്മഹത്യയെക്കുറിച്ച് ആലോചിച്ചിരുന്നു എന്നാണ് എഡ്വേഡ് ക്ലെയ്ന്‍ രചിച്ച ‘ദ അമേച്വര്‍‘ എന്ന പുസ്തകം പറയുന്നത്. 2000-ത്തില്‍ ആണ് ഈ സംഭവമുണ്ടായത്.

ചിക്കാഗോയില്‍ നിന്ന് യു എസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്നതിനായി ഒബാമ ശ്രമം നടത്തി. ഇതില്‍ പരാജിതനായതോടെയാണ് അദ്ദേഹത്തിന്റെ കുടുംബജീവിതം കലുഷിതമായത്. നാല് തവണ ചിക്കാഗോയെ പ്രതിനിധാനം ചെയ്ത ബോബി റൂഷിനെ മറികടന്ന് സ്ഥാനാര്‍ഥിയാകാനുള്ള മോഹം നടക്കില്ല എന്ന് മിഷേല്‍ മുന്നറിയിപ്പ് നല്‍കിയതായിരുന്നു. പക്ഷേ ഒബാമ ചെവിക്കൊണ്ടില്ല. തന്റെ വാക്ക് കേള്‍ക്കാതെ തോല്‍‌വി ഏറ്റുവാങ്ങിയ ഒബാമയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ മിഷേല്‍ ഒരുങ്ങുകയും ചെയ്തു. ഇതോടെ ഒബാമ തളര്‍ന്നുപോയി. മിഷേല്‍ കൈവിട്ടാല്‍ ജീവനൊടുക്കുമെന്ന് ഒബാമ സുഹൃത്തുക്കളോട് പറയുകയും ചെയ്തു എന്നാണ് പുസ്തകത്തിലുള്ളത്. പ്രചാരണത്തിനായി കാശ് പൊടിച്ച് ഒബാമ കടക്കെണിയില്‍ വീണ കാലമായിരുന്നു അത്.

പിന്നീട് 2005-ല്‍ ഒബാമ സെനറ്റിലേക്ക് മത്സരിച്ച ജയിച്ചതോടെയാണ് ഈ ദമ്പതികള്‍ക്കിടയിലെ പ്രശ്നങ്ങള്‍ ഒതുങ്ങിയത്.

ജോണ്‍ എഫ് കെന്നഡി ചെയ്തതുപോലെ ഒബാമ തന്നെ വാഞ്ചിക്കുമോ എന്ന ഭയം മിഷേലിന്റെ മനസില്‍ എപ്പോഴുമുണ്ടെന്ന് പുസ്തകം പറയുന്നു. പ്രസിഡന്റ് പദത്തില്‍ എത്തിയശേഷവും ഒബാമ മറ്റ് സ്ത്രീകളോട് സംസാ‍രിക്കുന്നത് മിഷേലിന് ഇഷ്ടമല്ല. പല ഘട്ടങ്ങളിലും നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കാന്‍ ഒബാമ മിഷേലിന്റെ അഭിപ്രായം തേടാറുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :