വെളുത്ത അമേരിക്ക ഇല്ലാതാകും?

വാഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
അമേരിക്കയില്‍ വെളുത്ത വര്‍ഗക്കാരുടെ ജനനനിരക്ക് കുറയുന്നതായി സര്‍വെ ഫലം. കറുത്ത വര്‍ഗക്കാരും ഹിസ്പനിക് വിഭാഗക്കാരും ഇവിടെ വര്‍ധിക്കുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

അമേരിക്കയിലെ മൊത്തം ജനസംഖ്യയില്‍ കുറവുവന്നിരിക്കുകയാണിപ്പോള്‍. സാമ്പത്തിക മാന്ദ്യത്തില്‍ രാജ്യം ആടിയുലഞ്ഞതാണ് വെളുത്തവര്‍ഗക്കാരുടെ ജനനനിരക്കില്‍ കുറവുവന്നതിന്റെ പ്രധാനകാരണം എന്നാണ് സര്‍വെ പറയുന്നത്.

2008 മുതലാണ് വെളുത്ത വര്‍ഗക്കാരുടെ ജനനനിരക്ക് കുറഞ്ഞുതുടങ്ങിയത്. 11.4 ശതമാനത്തിന്റെ കുറവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

അതേസമയം രാജ്യത്ത് കുടിയേറ്റം വര്‍ധിച്ചത് കറുത്തവര്‍ഗക്കാരുടെയും മറ്റും എണ്ണം വര്‍ധിക്കാന്‍ കാരണമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :