ജപ്പാന്‍ സുനാമി വിഴുങ്ങിയത് അമേരിക്കന്‍ തീരത്തടിയും

ലോസ് ഏഞ്ജലസ്| WEBDUNIA|
PRO
PRO
കഴിഞ്ഞ മാസം കടല്‍ത്തീരത്തടിഞ്ഞ പന്ത് ജപ്പാന്‍ സുനാമിയില്‍ നഷ്ടപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചിരുന്നു. പന്തിന്റെ ഉടമയായ ജപ്പാനിലെ സ്കൂള്‍ കുട്ടിക്ക് ഇത് തിരികെ കൈമാറുകയും ചെയ്തു. ഇതുപോലെ സുനാമി തിരമാലകള്‍ കൊണ്ടുപോയ ആളുകളുടെ എല്ലുകളും മറ്റും 2012 അവസാ‍നത്തോടെ അമേരിക്കന്‍ തീരങ്ങളില്‍ അടിയും എന്ന് റിപ്പോര്‍ട്ട്.

2011-ല്‍ ജപ്പാനെ തകര്‍ത്തെറിഞ്ഞ സുനാമിയില്‍ കാണാതായവരുടെ അവശിഷ്ടങ്ങളും മറ്റ് വസ്തുക്കളും അമേരിക്കയുടെ പടിഞ്ഞാറന്‍ തീരങ്ങളില്‍ അടിയുമെന്ന് കര്‍ട്ട് എബെസ് മിയര്‍ എന്ന ഓഷ്യനോഗ്രാഫര്‍ ആണ് അറിയിച്ചത്. 2012 ഒക്ടോബര്‍ മുതല്‍ ഇവ കണ്ടെത്തിയേക്കാം, അല്ലെങ്കില്‍ 2013 ആദ്യമോ ഇവ എത്തിച്ചേരും എന്നാണ് പ്രതീക്ഷിക്കുന്നത്.

വടക്കന്‍ കാലിഫോര്‍ണിയയിലും അലാസ്ക തീരങ്ങളിലുമാണ് അവശിഷ്ടങ്ങള്‍ അടിയാന്‍ കൂടുതല്‍ സാധ്യത കാണുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :