ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയുടെ നിയമസഭാംഗത്തെ വെടിവെച്ച് കൊന്നു

ഇസ്ലാമബാദ്| WEBDUNIA|
PRO
PRO
പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയിലെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗത്തെ തോക്കുധാരി വെടിവെച്ച് കൊന്നു. പാകിസ്ഥാന്‍ തെഹ്‌രിക് ഇ ഇന്‍സാഫ് പാര്‍ട്ടി നിയമസഭാംഗം ഫരീദ് ഖാന്‍ അര്‍ക്കാസിയെയാണ് അക്രമി വെടിവെച്ച് കൊന്നത്.

ഹൈബര്‍ പാന്‍തുങ്കവാ പ്രവിശ്യയില്‍ വച്ചാണ് അര്‍ക്കാസിക്ക് വെടിയേറ്റത്. അര്‍ക്കാസി തന്റെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഹങ്കുവ പ്രദേശത്തുകൂടി കാറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതേ സമയം എതിര്‍ വശത്തുകൂടി ബൈക്കില്‍ വന്ന തോക്കുധാരി അര്‍ക്കാസിയുടെ കാറിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ അര്‍ക്കാസി കൊല്ലപ്പെടുകയും ഡ്രൈവര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.

കൊലപാതകത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഹൈബര്‍ പാന്‍‌തുങ്കവ മണ്ഡലത്തിനെ പ്രതിനിധീകരിക്കുന്ന നേതാവായിരുന്നു അര്‍ക്കാസി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :